
താതനെ കണ്ടൊരോർമ്മ പോലുമില്ലെ-
നിക്കതിനാൽ അച്ഛനെക്കുറിച്ചെന്തെ-
ഴുതണമെന്നുമറിയില്ലയിപ്പൊഴും.
ഈ ജീവിത സായാഹ്നത്തിലോർക്കാനും
താലോലിക്കാനുമൊന്നുമില്ലെൻ ചിത്തേ;
ആകെയുള്ളതൊരു ആനക്കൊമ്പിൽ തീർത്ത
ഉണ്ണിക്കണ്ണൻ്റെ രൂപവുമൊരു
മേശവിളക്കും മങ്ങിയ ചിത്രങ്ങളും.
എം. മാധവൻകുട്ടി
