MoonlitDays

– Writings from the Heart

96 ലെ രാമും ജാനുവും പിന്നെ ഞാനും

96 ലെ രാമും ജാനുവും പിന്നെ ഞാനും

എന്തും നേടുന്ന നായകന്മാരെയാണ് നമ്മൾ എന്നും പ്രതീക്ഷിക്കുന്നത്. കാമുകിയുടെ വിവാഹത്തിന് വന്നിട്ടും അവളെ വിളിച്ചിറക്കികൊണ്ടു പോകാതെ ദൂരെ നിന്ന് കണ്ട് കൺനിറഞ്ഞു തിരിച്ചു പോകുന്ന നായകന്മാരെ നമ്മൾ കുറച്ചേ കാണാറുള്ളു. ഇന്നും ചിലരെങ്കിലും ജീവിതത്തിൽ ചിലയിടങ്ങളിൽ തട്ടി മുന്നോട്ടു പോകാൻ ആകാതെ നിൽക്കുന്നവർ ആണ് എന്ന സത്യം നാം മനസ്സിലാക്കണം. അവരുടേത് കൂടി ആണ് ലോകം. 96 ലെ രാം നമ്മുടെ മനസ്സുകളിൽ നിന്ന് ഇറങ്ങിപോകാത്തതും അതുകൊണ്ടുതന്നെ ആണ്.

read more
ചില സിംഹാസനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും…

ചില സിംഹാസനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും…

പലപ്പോഴും മഹാന്മാരായ കലാകാരൻമാർ, നേതാക്കൾ ഒക്കെ വിശ്രമജീവിതത്തിലേക്കോ ജീവിതത്തിൽ നിന്ന് തന്നെയോ വിടവാങ്ങുമ്പോൾ കാണാറുള്ള ഒരു പ്രയോഗം ആണ് ഇത്. പിന്നീട് ആ സ്ഥാനത്തേക്ക് അവരെക്കാൾ പ്രഗല്ഭരായവർ വന്നേക്കാം. എങ്കിലും അവർ അവശേഷിപ്പിച്ച ഒരു ചിത്രം കുറെ പേരുടെ എങ്കിലും മനസ്സിൽ...

read more

ഭൂമിയിൽ തനിച്ചാക്കപ്പെടുന്നവൻ

ഇന്നലെയോളം എൻ കൂടെ പറക്കുവാൻ
എന്നോടൊത്തിര തേടി,ക്കളിക്കുവാൻ
എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു
എന്റെ കൂടെ പറക്കുവാനും
എൻ ശബ്ദത്തെ കേൾക്കുവാനും
എനിക്കൊരു മറുമൊഴി ഏകിടാനും
അയ്യോ! ഇവിടെയിന്നാരുമില്ല.

read more

ഡോ. സി. ഗണേഷിൻ്റെ ബംഗ – ഒരു വിപ്ലവകാരിയുടെ കഥ, ഒരു ദേശത്തിൻ്റേയും

ഡോ. സി. ഗണേഷിൻ്റെ ‘ബംഗ’ എന്ന നോവൽ കനു സന്യാൽ എന്ന വ്യക്തി എങ്ങനെ വിപ്ളവത്തിലേയ്ക്ക് എത്തിച്ചേർന്നു എന്നു വിവരിക്കുന്നു. ഒരു നക്സലൈറ്റ് ആയി മാറിയ അദ്ദേഹത്തിന്റെ ജീവിതത്തെയു൦, അതിലൂടെ വ൦ഗ ദേശത്തി൯െറ കഥയും അനാവരണം ചെയ്യുന്നു. കനു സന്യാലി൯െറ ചരിത്രം ഒരു നോവൽ പോലെയവതരിപ്പിച്ചിരിക്കുന്നത് ഏറെ ഹൃദ്യമായി എന്നു പറയാ൦.

read more

കാവ്യ പുസ്തകമല്ലോ ജീവിതം – മലയാള ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം

മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രികയിൽ വന്ന നാദം കാലങ്ങൾക്കിപ്പുറം ഒരു ധനുമാസത്തിൽ മാഞ്ഞു പോകുന്നതും ദൈവനിശ്ചയമായിരിക്കാം.

read more

റാ൦ C/O ആനന്ദി – ഒരു ആസ്വാദനവും വിലയിരുത്തലു൦

ആദ്യം അവൾ വായിച്ചതിനുശേഷ൦ ‘അടിപൊളി പുസ്തക൦’ എന്ന ആധുനിക അഭിപ്രായത്തോടെ എനിക്ക് തന്നു. അവളുടെ ക്ളാസിലെ വായനക്കാരായ കുട്ടികൾക്കെല്ലാ൦ ഇതേ അഭിപ്രായമാണ് എന്നും പറഞ്ഞു. അതോടെ എ൯െറ ജിജ്ഞാസയും വ൪ദ്ധിച്ചു.

read more

മഴക്കാലം

എന്തിനെന്നറിയാതെന്നോർമ്മകൾ
എൻ ബാല്യത്തിലേക്ക് തിരിച്ചു പോയി,
ഒരു മധുര സ്വപ്നത്തിലലിഞ്ഞു ഞാനും
മഴ തോർന്നതൊട്ടുമറിഞ്ഞതില്ല.

read more

നക്ഷത്രങ്ങൾ കൂട് കൂട്ടുമ്പോൾ

മൂന്നു പോരാളികളെന്ന പേരിലു-
ണ്ടായിരുന്നക്കാലത്ത് ഞങ്ങൾ മൂവർ;
കാലത്തിൻ കുത്തൊഴുക്കിൽ പൊയ്പ്പോയ്
എന്നെന്നേക്കുമായ് മമ സതീർത്ഥ്യർ,
അവശേഷിക്കുന്നു ഞാനീ കഥ ചൊല്ലാൻ.

read more